ഹിന്ദു ദൈവങ്ങളുടെ ചിത്രം നോട്ടില്‍ വേണമെന്ന കെജ്രിവാളിന്റെ പ്രസ്താവന;വ്യാപക വിമര്‍ശനം | Arvind Kejriwal

നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന അരവിന്ദ് കെജ്രിവാളിന്റെ(Arvind Kejriwal) പ്രസ്താവനക്ക് പിന്നാലെ വ്യാപക വിമര്‍ശനം. എന്തുകൊണ്ട് ഭരണഘടനാ ശില്‍പ്പി അംബേദ്ക്കറിന്റെ ചിത്രം വേണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് ചോദിച്ച കോണ്‍ഗ്രസ് ആംആദ്മി ബിജെപിയുടെ ബി ടീമെന്നും ആരോപിച്ചു. അതേ സമയം കെജ്രിവാള്‍ രാഷ്ട്രീയത്തില്‍ യു ടേണ്‍ അടിച്ചെന്നാണ് ബിജെപി ആരോപണം

രാജ്യത്ത് ഐശ്വര്യം വരാന്‍ നോട്ടില്‍ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന. കെജ്രിവാളിന്റെ ഹിന്ദുത്വ അജണ്ടക്കെതിരെ വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികാളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്തുകൊണ്ട് അംബേദ്ക്കറിന്റെ ഫോട്ടോ വെക്കാന്‍ പറയുന്നില്ലെന്നാണഅ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിക്കുന്നത്. ആം ആദ്മി പാര്‍ട്ടി അംബേദ്ക്കറിന്റെ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് കെജ്രിവാള്‍ തന്നെയാണ് പറയുന്നത്. എന്നിട്ടും ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറെ കെജ്രിവാള്‍ ഒഴിവാക്കിയതും ചര്‍ച്ചയായിക്കഴിഞ്ഞു.

ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. കെജ്രിവാള്‍ യു ടേണ്‍ അടിച്ചത് എന്തുകൊണ്ടെന്നാണ് ബിജെപി ഉന്നയിക്കുന്ന ചോദ്യം. അതേ സമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെജ്രിവാളിന്റെ നീക്കങ്ങളെന്ന വിമര്‍ശനവും ശക്തമാണ്. പഞ്ചാബില്‍ ഭരണം ലഭിച്ചതിന് പിന്നാലെ ഗുജറാത്തിലും നിലയുറപ്പിക്കാനുള്ള നീക്കത്തിലണ് ആംആദ്മി പാര്‍ട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here