
ലോകേഷ് കനകരാജ്-വിജയ്(Vijay) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’ല്‍(Thalapathy 67) മലയാളത്തിന്റെ യുവ നടന്‍ മാത്യു തോമസ്(Mathew Thomas). ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാകും മാത്യു എത്തുക. ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ സിനിമകളിലൂടെ ശ്ര?ദ്ധനേടിയ താരമാണ് മാത്യു തോമസ്. മാത്യുവിന്റെ ‘ജോ ആന്‍ഡ് ജോ’ ആണ് ഏറ്റവും പുതിയ ചിത്രം. ‘ദളപതി 67’ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ സിനിമ ആഘോഷിച്ച് കമല്‍ഹാസന്‍ ചിത്രം ‘വിക്ര’മിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ‘ദളപതി 67’. ‘മാസ്റ്ററി’ന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിജയ് ചിത്രത്തിന് ശേഷം പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും അറിയിപ്പുണ്ടാകുമ്പോഴാണ് സിനിമയെക്കുറിച്ച് കൂടുതല്‍ അപ്ഡേറ്സ് നല്‍കാന്‍ കഴിയൂ എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് സിനിമയില്‍ എത്തുന്നത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്‍ തുകയക്കാണ് സണ്‍ നെറ്റ്വര്‍ക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 80 കോടിക്കാണ് സണ്‍ നെറ്റ്‌വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം, 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here