മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പറയേണ്ടതില്ല : മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

യുപിയെ അവഹേളിച്ചെന്നാരോപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തോട് നടത്തുന്നത് നിരന്തരമായ അവഹേളനം.

മന്ത്രിമാരെയും വെസ് ചാന്‍സര്‍മാരെയും മാത്രമല്ല മദ്യവും ലോട്ടറിയും വിറ്റാണ് കേരളം മുന്നോട്ട് പോകുന്നതെന്ന വസ്തുതാവിരുദ്ധ പ്രസ്താവന നടത്തിയും ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തെ അവഹേളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News