(Vizhinjam)വിഴിഞ്ഞം സമരം നൂറാം ദിനം കടക്കുമ്പോള്‍ പ്രദേശത്ത് പ്രതിഷേധക്കാരുടെ സമരാഭാസം. സമരത്തിന്റെ പേരില്‍ കോടതി വിധി ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയും സമരക്കാര്‍.
വിഴിഞ്ഞത്തെ സമരക്കാര്‍ കൈരളി വാര്‍ത്താ സംഘത്തെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിന് നേരെ അസഭ്യവര്‍ഷവുമുണ്ടായി. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അസഭ്യവും കയ്യേറ്റ ശ്രമവും നടന്നു.
ഇതിന് പുറമെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമരക്കാര്‍ കല്ലേറ് നടത്തി. സമരക്കാരുടെ കയ്യേറ്റത്തില്‍ 24 ന്യൂസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. മീഡിയ വണിന്റെ ക്യാമറ തല്ലിത്തകര്‍ത്തു. മീഡിയ വണ്‍ ക്യാമറമാന്‍ സനോഷിനെ കയ്യേറ്റം ചെയ്തു. കോടതി വിധി ലംഘിച്ച സമരം ചിത്രീകരിക്കുന്നത് തടഞ്ഞായിരുന്നു ആക്രമണം നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here