Prithviraj: എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്; ‘കുമാരി’യെക്കുറിച്ച് പൃഥ്വിരാജ്

ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi) നായികയായ ഹൊറര്‍ ത്രില്ലര്‍ ചിത്രം കുമാരിയെ കുറിച്ചുള്ള(Kumari) പൃഥ്വിരാജിന്റെ(Prithviraj) വാക്കുകള്‍ വൈറലാവുന്നു. നിര്‍മാണത്തിലും ചിത്രീകരണത്തിലും മികച്ച് നില്‍ക്കുന്ന വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്റസിയാണ് കുമാരി എന്നും സിനിമയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ സന്ദേശമായാണ് പറഞ്ഞത്.

ഏതാണ്ട് ഒന്നൊന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും നിര്‍മ്മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് എന്നൊട് മൂന്ന് കഥകള്‍ പറയുന്നത്. അന്ന് ഞാന്‍ കേട്ട് ആ മൂന്ന് കഥകളില്‍ ഇന്ന് ‘കുമാരി’ എന്ന സിനിമയായി തീര്‍ന്ന ചിത്രം ചെയ്യാന്‍ നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിര്‍ബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറില്‍ ഞാന്‍ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിര്‍മ്മലിനോട് പറഞ്ഞത്, ‘എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്’ എന്ന്. ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേണ്‍ ഫിലിം അഡാപ്‌റ്റേഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി.

മികച്ച രീതിയില്‍ നിര്‍മ്മിച്ച അതിനേക്കാള്‍ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറര്‍ ഫാന്റസി ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഭാഗം എന്ന നിലയില്‍ കുമാരിയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ 28-ാം തിയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൃഥ്വിരാജ് പറഞ്ഞു. നാളെ തിയേറ്ററില്‍ എത്തുന്ന കുമാരിക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് കുമാരിയുടെ ട്രെയ്‌ലറിന് ലഭിച്ചത്. കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കുമാരി എത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവര്‍ കുമാരിയുടെ സഹനിര്‍മാതാക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News