ആനയെ കണ്ട് ഭയന്നോടി; പാറയിടുക്കിൽ വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി മാങ്കുളത്തിന് സമീപം പീച്ചാട് ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു.മധ്യപ്രദേശ് സ്വദേശി സുദർശനാണ് മരിച്ചത്.തോട്ടത്തിലെ ജോലിക്കിടെ ആനയെ കണ്ട് തൊഴിലാളികൾ ഭയന്നോടുകയായിരുന്നുവെന്നാണ് വിവരം.പിന്നീട് ഒപ്പമുണ്ടായിരുന്നവർ അന്വേഷിച്ചെത്തിയപ്പോഴാണ് പാറയിടുക്കിൽ വീണ് കിടക്കുന്ന സുദർശനനെ കണ്ടത്.

അതേസമയം, സുദർശനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.സുദർശനനെ ആന ആക്രമിച്ചോയെന്ന കാര്യത്തിൽ വ്യക്ത ലഭിക്കാൻ പോസ്റ്റുമോർട്ടം കഴിയണമെന്ന് അടിമാലി പൊലീസ് അറിയിച്ചു.

ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇരട്ടയാർ സ്വദേശി ബെർണബാസിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന തുമ്പിക്കൈക്ക് തന്നെ ആക്രമിച്ചതായി ചികിൽസയിൽ കഴിയുന്ന ബെർണബാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News