ഒജിഎസ് കാന്താരി ബാറില്‍ നടന്ന വെടിവെപ്പ് മദ്യലഹരിയില്‍ നടന്ന വെറും ഷോ മാത്രം:പൊലീസ്| Police

കൊച്ചി കുണ്ടന്നൂരില്‍ ഒജിഎസ് കാന്താരി ബാറില്‍ നടന്ന വെടിവെപ്പ് മദ്യലഹരിയില്‍ നടന്ന വെറും ഷോ മാത്രമെന്ന് പൊലീസ്(Police). പ്രതികള്‍ക്കെതിരെ വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവം പൊലീസില്‍ അറിയാക്കാന്‍ ബാര്‍ ഉടമകളുടെ വൈകിയതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹാരോള്‍ഡ് എന്നിവര്‍ക്കെതിരെയാണ് വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. റോജന്‍ വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. മദ്യലഹരിയില്‍ പ്രതികള്‍ നടത്തിയ ഷോ ആണെന്നാണ് പൊലീസിന്റെ വിശദീകരണം.

ഒജിഎസ് കാന്താരി ബാറില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. സംഭവശേഷം പൊലീസിനെ അറിയിക്കാന്‍ ബാറുടമകള്‍ വൈകിയത് സംശയമുണ്ടാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും തോക്കില്‍ നിന്നും ഉതിര്‍ത്ത തിരകള്‍ കണ്ടെത്തി. അഭിഭാഷകന്റെ ബാഗില്‍ നിന്നുമാണ് തോക്കെടുത്ത് റോജന്‍ വെടിയുതിര്‍ത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതികള്‍ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News