ADVERTISEMENT
ഗവർണറുമായി നല്ല ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വിവാദത്തിനില്ലെന്നും മന്ത്രി പി.രാജീവ്. തനിക്കെതിരായ ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അതേസമയം, ധനമന്ത്രിയെ പുറത്താക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ എന്ത് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ആശയവിനിമയത്തിൽ മന്ത്രിമാർ അഭിപ്രായം പറയേണ്ടതില്ലെന്ന എന്ന നിലപാടാണ് മന്ത്രി പി. രാജീവ് സ്വീകരിച്ചത്. ഗവർണറുമായി നല്ല ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.പ്രസംഗം കേട്ടാൽ വ്യക്തമാണ് താൻ എന്താണ് പറഞ്ഞതെന്ന്. രാജ്ഭവന്‍റെ നിസ്സഹകരണത്തോട് മുൻ വിധിയോടെ പ്രതികരിക്കാൻ ഇല്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ എന്ത് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍ നിലവിൽ ദില്ലിയിലാണ്. നവംബര്‍ മൂന്നിനാണ് ഗവര്‍ണര്‍ തിരികെയെത്തുക. അതിന് മുൻപായി വിഷയത്തിന്‍റെ തുടർ നടപടി സംബന്ധിച്ച് നിയമവശങ്ങൾ രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമാകും തുടർ നടപടി ഉണ്ടാകുക. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിശക്തമാക്കാനാണ് ഇടതുമുന്നണി തീരുമാനം. സര്‍വകലാശാല വിഷയങ്ങളില്‍ ചാന്‍സിലര്‍ എന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. എന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ നടപടി ആവശ്യപ്പെടുന്നത് ഇല്ലാത്ത അധികാരം പ്രയോഗിക്കലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.