Club Sandwich: എളുപ്പത്തിലൊരുക്കാം, രുചിയൂറും ക്ലബ് സാന്‍വിച്ച്

ഇന്ന് രുചിയൂറുന്ന ക്ലബ് സാന്‍വിച്ച്(club sandwich) ഉണ്ടാക്കി നോക്കിയാലോ? രണ്ടു ലെയറായിട്ടാണ് ഈ സാന്‍വിച്ച് ഉണ്ടാക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

മല്ലി ചട്ണിക്ക് ആവശ്യമായ ചേരുവകള്‍

മല്ലിയില – 1 കപ്പ്
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 2 അല്ലി
നിലക്കടല വറുത്തത് – 1/4 കപ്പ്
ബ്രഡ് – 1 കഷ്ണം
നാരങ്ങാ നീര് – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

സാന്‍വിച്ച് ഫില്ലിങ്

ബ്രെഡ് സ്ലൈസസ്
വേവിച്ച ഉരുളകിഴങ്ങ് – 1 എണ്ണം
കുക്കുമ്പര്‍ – 1 എണ്ണം
തക്കാളി – 1 എണ്ണം
ഗ്രീന്‍ കാപ്സിക്കം – 1 എണ്ണം
സ്‌പ്രെഡബിള്‍ ചീസ് / ചീസ് ഷീറ്റ്
ഉപ്പ്
കുരുമുളകു പൊടി

തയാറാക്കുന്ന വിധം

മല്ലിയില ചട്ണി ചേരുവകള്‍ എല്ലാം ചേര്‍ത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുത്തു നാരങ്ങ നീരും ചേര്‍ത്തു യോജിപ്പിക്കാം. ബ്രഡിന്റെ ഒരു വശത്തു ചട്ണി തേച്ചു കൊടുക്കുക. മുകളില്‍ ഉരുളക്കിഴങ്ങു സ്ലൈസ് ചെയ്തതും തക്കാളിയും വച്ച് കുറച്ചു ഉപ്പും കുരുമുളകും തൂവി കൊടുക്കുക. അടുത്ത സ്ലൈസില്‍ സ്‌പ്രെഡ്ബിള്‍ ചീസ് / ഷീറ്റ് ചീസോ വച്ചു കൊടുക്കുക. ബ്രഡിന്റെ മറ്റേ ഭാഗത്തു ചട്ണി തേച്ച്, കുക്കുമ്പറും കാപ്‌സിക്കവും വച്ചു കൊടുക്കാം. ഒരു ബ്രഡ് കൂടി മുകളില്‍ വച്ച്, ഗ്രില്‍ ചെയ്‌തോ / ദോശകല്ലില്‍ ടോസ്റ്റ് ചെയ്‌തോ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News