World Cup:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്;ഇന്ത്യയ്ക്ക് 56 റണ്‍സ് ജയം

ട്വന്റി 20 ലോകകപ്പ്(World Cup) നെതര്‍ലന്‍ഡ്സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ, രണ്ടു കളികളില്‍നിന്ന് നാലു പോയിന്റുമായി ഇന്ത്യ രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ചറികളാണ് നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ 180 റണ്‍സ് വിജയലക്ഷ്യമുയര്‍ത്താന്‍ ഇന്ത്യയ്ക്കായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചറി പിന്നിട്ട കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

44 പന്തില്‍ 62 റണ്‍സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 39 പന്തില്‍ 53 റണ്‍സെടുത്തു പുറത്തായപ്പോള്‍, സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 12 റണ്‍ എടുത്തു പുറത്തായ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. നെതര്‍ലന്‍ഡ്സിനായി ഫ്രെഡ് ക്ലാസന്‍, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരുവിക്കറ്റെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News