‘ഫയര്‍’ ഹെയര്‍കട്ട് ട്രൈ ചെയ്തു;യുവാവിന്റെ തല ആളിക്കത്തി;വീഡിയോ വൈറല്‍| Social Media

(Fire Haircut)തീ ഉപയോഗിച്ച് മുടിമുറിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം. വാപി പട്ടണത്തിലെ ഒരു സലൂണിലാണ് സംഭവം നടന്നത്.

ഈയിടെ ജനപ്രീതി നേടിയ ‘ഫയര്‍ ഹെയര്‍കട്ടി’നായി പതിനെട്ടുകാരന്‍ ബാര്‍ബറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മുടിയില്‍ തീയിട്ട ശേഷം തല ചീവാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. കൈ കൊണ്ട് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊള്ളലേറ്റ യുവാവ് കടയില്‍ നിന്ന് ഓടി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

യുവാവിന് കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വല്‍സാദിലെ സിവില്‍ ആശുപത്രിയിലേക്കും അവിടെനിന്നും സൂറത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥന്‍ കരംസിന്‍ഹ് മക്വാന അറിയിച്ചു. യുവാവിന്റെയും ബാര്‍ബറിന്റെയും മൊഴി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here