Shobhana: 25 വര്‍ഷം വേണ്ടിവന്നു, ഈ പാട്ടിന്റെ സൗന്ദര്യം മനസിലാക്കാന്‍: ശോഭന

മലയാളിമനസ്സുകളില്‍ എക്കാലവും മായാതെ നില്‍ക്കുന്ന പ്രിയ ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്(Manichithrathazhu). ഇന്നും ആരാധകര്‍ ഏറെയുള്ള ചിത്രം സോഷ്യല്‍ മീഡിയയിലെ(social media) സിനിമാ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശോഭന മികച്ച നടിക്കുള്ള ദേശിയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് 25 വര്‍ഷത്തിനു ശേഷം ചിത്രത്തിലെ ഒരു ഗാനത്തെക്കുറിച്ചുള്ള കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

വരുവാനില്ലാരുമീ എന്ന ഗാനത്തേക്കുറിച്ചാണ് ശോഭന(Shobhana) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അടുത്തിടെ മണിച്ചിത്രത്താഴ് കണ്ടപ്പോഴാണ് ഈ ഗാനം ഇത്ര മനോഹരമാണെന്ന് താന്‍ മനസിലാക്കിയത് എന്നാണ് ശോഭനയുടെ വാക്കുകള്‍. ഇതുവരെ തന്റെ നൃത്തച്ചുവടുകളിലൂടെ ഗംഭീരമായി മാറിയ ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ഗാനവും പഴംതമിഴ് എന്നു തുടങ്ങുന്ന ഗാനവുമായിരുന്നു താന്‍ ഇഷ്ടപ്പെട്ടിരുന്നത് എന്നാണ് താരം പറയുന്നത്. വരുവാനില്ലാരുമീ എന്ന ഗാനത്തിനൊപ്പം തന്റെ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

”വരുവാനില്ലാരുമീ…അത്രയും മനോഹരമായ വരികള്‍. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ലൈമാക്‌സ് ഗാനമായ ഒരു മുറൈ വന്തു പാര്‍ത്തായയും അതു കഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമായിരുന്നു എന്റെ പ്രിയ ഗാനങ്ങള്‍. ഈ മനോഹര ഗാനത്തെ ഞാന്‍ ഇപ്പോള്‍ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകര്‍ വളരെ മുമ്പുതന്നെ അതിന്റെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണന്‍ ചേട്ടനെ ഓര്‍ക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു”, ശോഭന കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here