ADVERTISEMENT
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചു. ലാല്‍ ഫാന്‍ ആയ ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് ഭാഗ്യമാണ് വേണ്ടതെന്ന് നടി ദിവ്യ ഉണ്ണി(Divya Unni).
താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. ആരാണ് അല്ലാത്തത് എന്ന് ചോദിക്കുന്നതാവും നല്ലതെന്നും ദിവ്യ ഉണ്ണി പറയുന്നു.
ദിവ്യ ഉണ്ണിയുടെ ആദ്യ ചിത്രമായിരുന്നു കല്ല്യാണ സൗഗന്ധികം. രണ്ടാമത്തെ ചിത്രമാണ് വര്‍ണ്ണപ്പകിട്ട്. രണ്ടാമത്തെ പടത്തില്‍ തന്നെ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും ദിവ്യ ഉണ്ണി പറയുന്നു. ആദ്യ പടവും രണ്ടാമത്തെ പടവും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെയായിരുന്നു.
മലയാളികളുടെ ഏറെ പ്രിയങ്കരിയായ നായികയാണ് നടി ദിവ്യ ഉണ്ണി. സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നടിയും സിനിമകളും പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ കാഴ്ചക്കാര്‍ ഏറെയുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു. എന്നാല്‍ നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.