2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങും: അമിത് ഷാ

ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. ലഹരി ഇടപാടുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ തടയാനുള്ള നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News