വിദ്വേഷ പ്രസംഗ കേസ്;സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവ്

2019ലെ വിദ്വേഷ പ്രസംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. യുപി രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ എന്നിവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന കേസിലാണ് നടപടി. രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിക്കുന്നതെന്ന് അസം ഖാന്‍ ആരോപിച്ചിരുന്നു.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചതിനാല്‍ അസം ഖാന് എം എല്‍ എ സ്ഥാനം നഷ്ടമായേക്കും. ഉത്തരവിനെതിരെ മേല്‍ കോടതിയെ സമീപിക്കാന്‍ അസം ഖാന് കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News