Srilanka: ശ്രീലങ്കയ്ക്ക് വീണ്ടും പരുക്കിന്റെ തിരിച്ചടി; ബിനുര ഫെര്‍ണാണ്ടോ പുറത്ത്

ടി-20 ലോകകപ്പില്‍(T-20 world cup) ശ്രീലങ്കയ്ക്ക്(Srilanka) തിരിച്ചടിയായി വീണ്ടും പരുക്ക്. ടൂര്‍ണമെന്റ് തുടക്കത്തില്‍ പരുക്കേറ്റ് പുറത്തായ ദുഷ്മന്ത ചമീരയ്ക്ക് പകരക്കാരനായെത്തിയ ബിനുര ഫെര്‍ണാണ്ടോയ്ക്കാണ്(Binura Fernando) ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റത്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഓവര്‍ എറിഞ്ഞ ബിനുര 5 പന്തുകള്‍ മാത്രം എറിഞ്ഞ് മൈതാനം വിടുകയായിരുന്നു. ബിനുര ഫെര്‍ണാണ്ടോയ്ക്ക് പകരം മൂന്ന് രാജ്യാന്തര ടി-20 മത്സരങ്ങള്‍ മാത്രം കളിച്ച അഷിത ഫെര്‍ണാണ്ടോയെ ശ്രീലങ്ക ടീമില്‍ ഉള്‍പ്പെടുത്തി.

അതേസമയം, പുരുഷ ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കോലി രണ്ടാമത് എത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലി രണ്ടാമത് എത്തിയത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ നേടിയ ഫിഫ്റ്റിയാണ് കോലിയ്ക്ക് നേട്ടമായത്. നെതര്‍ലന്‍ഡ്‌സിനെതിരെ 44 പന്തുകളില്‍ 62 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയിരുന്നു.

23 ടി-20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 89.90 ശരാശരിയില്‍ 989 റണ്‍സാണ് കോലിയ്ക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സുണ്ട്. 31 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സുള്ള ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് ഒന്നാം സ്ഥാനത്ത്. ജയവര്‍ധനെയുമായി വെറും 27 റണ്‍സ് മാത്രം അകലെയാണ് കോലി. 35 മത്സരങ്ങളില്‍ നിന്ന് 904 റണ്‍സുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പട്ടികയില്‍ നാലാമതും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 897 റണ്‍സുള്ള ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ പട്ടികയില്‍ അഞ്ചാമതുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News