ADVERTISEMENT
അധിനിവേശകാലത്ത് അമേരിക്ക(America) പരിശീലിപ്പിച്ച അഫ്ഗാന്‍ സൈനികരെ റഷ്യ(Russia) യുക്രയ്നിലിറക്കുമെന്ന്(Ukraine) റിപ്പോര്‍ട്ട്. താലിബാനെ ചെറുക്കാനെന്ന പേരിലാണ് തെരഞ്ഞെടുക്കപ്പെട്ട സൈനികരെ ഉള്‍പ്പെടുത്തി അമേരിക്ക നാഷണല്‍ ആര്‍മി കമാന്‍ഡോ കോര്‍ രൂപീകരിച്ചത്. ഇത്തരത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച 30,000 സൈനികര്‍ 20 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക തോറ്റുമടങ്ങിയപ്പോള്‍ തൊഴില്‍രഹിതരായി. ഇവരെയാണ് റഷ്യ യുക്രയ്ന്‍ സൈന്യത്തിനെതിരെ പൊരുതാനായി ഇറക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യന്‍ അര്‍ധസൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പ് മുഖാന്തരമാണ് അഫ്ഗാന്‍ കമാന്‍ഡോകളെ തെരഞ്ഞെടുത്ത് യുദ്ധത്തിനയക്കുന്നത്. വാട്സാപ്, സിഗ്‌നല്‍ തുടങ്ങളിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഇവരുമായി പ്രാഥമിക ബന്ധം സ്ഥാപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 8000 കോടി പൗണ്ട് ചെലവഴിച്ചാണ് സഖ്യസൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
അധിനിവേശം ഉപേക്ഷിച്ച് മടങ്ങിയപ്പോള്‍ ഇത്രയധികം വിദഗ്ധ കമാന്‍ഡോകളെ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.