പത്തനംതിട്ടയിലെ സദാചാര ആക്രമണം; മൂന്നുപേർക്കെതിരെ കേസ്

പത്തനംതിട്ട വഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ ഉള്ള സദാചാര ആക്രമണത്തിൽ മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അടക്കം മൂന്നുപേർക്കെതിരെ കേസ്. ആറന്മുള പോലീസാണ് കേസെടുത്തത്.

മഹിളാമോർച്ച മണ്ഡലം സെക്രട്ടറി അനുപമ, ഭർത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവർക്കെതിരെയാണ് കേസ്. അയിരൂർ സ്വദേശികളാണ് ഇവർ.വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് കാണിച്ചു ഇവർ നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെയാണ് വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയവര്‍ മര്‍ദിച്ചത്.മര്‍ദന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.കാറിലെത്തിയവര്‍ മര്‍ദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പാലത്തിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തില്‍ പോവുകയായിരുന്ന ഇവര്‍, റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News