Weight Loss: ശരീരഭാരം കുറയ്ക്കാന്‍ ഈ ആഹാരങ്ങള്‍ ശീലമാക്കാം

ശരീരഭാരം കുറയ്ക്കാന്‍(Weight loss) ഡയറ്റിലാണോ നിങ്ങള്‍. ശരീരഭാരം കുറയ്ക്കണമെങ്കില്‍ വ്യായാമം മാത്രമല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണവും പ്രധാനപങ്ക് വഹിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനു ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ചില ലഘുഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.

പിസ്ത

നാരുകള്‍, നല്ല കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ പിസ്ത ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണ്. പിസ്ത കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കും.

മുട്ട

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. വേവിച്ച മുട്ട പ്രോട്ടീനുകളുടെയും മറ്റ് പോഷക ഘടകങ്ങളുടെയും മികച്ച ഉറവിടമാണ്.

പ്രോട്ടീന്‍ ബാര്‍

പ്രോട്ടീന്‍ ബാറുകള്‍ ഒരു പ്രോട്ടീന്‍ ലഘുഭക്ഷണമാണ്. അവ വയറുനിറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ചോക്ലേറ്റുകളും മിഠായികളും പോലുള്ള മധുരപലഹാരങ്ങളോടുള്ള താല്‍പര്യം കുറയ്ക്കാന്‍ സഹായിക്കുന്നു. ഓരോ പ്രോട്ടീന്‍ ബാറിലും കുറഞ്ഞത് 15-20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ അളവ് നിലനിര്‍ത്താനും കൊഴുപ്പ് കുറയ്ക്കാനും പ്രോട്ടീന്‍ ബാറുകള്‍ സഹായിക്കുന്നു.

പനീര്‍

വെജിറ്റേറിയന്‍ സമൂഹത്തില്‍ പ്രോട്ടീന്റെ ഒരു ജനപ്രിയ ഉറവിടമാണ് പനീര്‍ അല്ലെങ്കില്‍ കോട്ടേജ് ചീസ്. സസ്യാഹാരികള്‍ കഴിക്കാത്ത മാംസത്തിനും മുട്ടയ്ക്കും പകരമായി ഇത് കഴിക്കുന്നു. ഒരു കപ്പ് പനീറില്‍ (240 ഗ്രാം) ഏകദേശം 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ നിസ്സാരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

യോഗര്‍ട്ട്

ഇത് തൈരാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് തൈരല്ല, യോഗര്‍ട്ട് തൈരില്‍ നിന്നും വ്യത്യസ്തമാണ്. യോഗര്‍ട്ടിന് സാധാരണ തൈരിന്റെ പുളിയുണ്ടാകില്ല. നല്ല കട്ടിയുമായിരിയ്ക്കും. അതായത് പാല്‍ പുളിപ്പിച്ച്, അതായത് പാല്‍ ഉറയൊഴിച്ച്. എന്നാല്‍ തൈരില്‍ ഒരു ബാക്ടീരിയ മാത്രമേയുള്ള. യോഗര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകള്‍ ഉണ്ടാകുന്നു. ഇതിനാല്‍ തന്നെ തൈരിനേക്കാള്‍ യോഗര്‍ട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം. ഇതില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അനുയോജ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News