
നല്ല രീതിയില്‍ മോട്ടിവേറ്റ് ചെയ്യാനും സഹായിക്കാനും ഒരുപാട് പേര്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍(Ranju Ranjimar). എല്ലായിടത്തെയും പോലെ ചില പ്രശ്‌നങ്ങള്‍ സിനിമയിലുമുണ്ട്. അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ ബാധിക്കാറില്ല. കാരണം, കുറ്റപ്പെടുത്തുന്നവരേക്കാള്‍ ഒട്ടനവധി പേര്‍ എന്നെ സ്‌നേഹിക്കാനും സപ്പോര്‍ട്ട് ചെയ്യാനുമുണ്ടെന്നും അവര്‍ പറഞ്ഞു.
‘ജീവിതത്തിലെ ഇപ്പോഴത്തെ സ്വപ്‌നം ഞാന്‍ സ്‌നേഹിക്കുന്നയാളിന്റെ കൂടെ ജീവിക്കണമെന്നതാണ്. ഒരുപാട് ദുരിതങ്ങള്‍ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. എന്നെ എപ്പോഴും ചിരിച്ചുകൊണ്ട് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാത്തിനേയും ഞാന്‍ ചിരിച്ചുകൊണ്ടാണ് നേരിടാറ്. എന്നാല്‍, പൊതുസമൂഹത്തിന് മുന്നില്‍ ഞാനെന്റെ കദനകഥകള്‍ പറയാറില്ല.
ഞാന്‍ പെണ്‍കുട്ടിയാണെന്നും എനിക്ക് പെണ്‍കുട്ടിയുടെ ഡ്രസ് വേണമെന്നും അഞ്ചാം വയസ്സില്‍ത്തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടുകാര്‍ അപ്പോള്‍ അന്തം വിട്ടു. ഒരുങ്ങിയല്ലാതെ സ്‌കൂളില്‍ പോകാറില്ലായിരുന്നു. പത്താംക്ലാസ് മുതലാണ് കളിയാക്കലുകള്‍ കേട്ടു തുടങ്ങിയത്. കുടുംബത്തിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്ന വ്യക്തിയാണ് താന്‍. നമ്മളുടെ ചിന്താഗതിയും സാഹചര്യങ്ങളും കുടുംബത്തെ പറഞ്ഞു മനസ്സിലാക്കേണ്ടത് നമ്മള്‍ തന്നെയാണ്’, രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here