Virat Kohli: ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്; ഗെയിലിനെ മറികടന്ന് കോലി

പുരുഷ ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി (Virat Kohli)രണ്ടാമത്. വെസ്റ്റ് ഇന്‍ഡീസിന്റെ(West Indies) മുന്‍ താരം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലി രണ്ടാമത് എത്തിയത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ നേടിയ ഫിഫ്റ്റിയാണ് കോലിയ്ക്ക് നേട്ടമായത്. നെതര്‍ലന്‍ഡ്‌സിനെതിരെ 44 പന്തുകളില്‍ 62 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയിരുന്നു.

23 ടി-20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 89.90 ശരാശരിയില്‍ 989 റണ്‍സാണ് കോലിയ്ക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സുണ്ട്. 31 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സുള്ള ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് ഒന്നാം സ്ഥാനത്ത്. ജയവര്‍ധനെയുമായി വെറും 27 റണ്‍സ് മാത്രം അകലെയാണ് കോലി. 35 മത്സരങ്ങളില്‍ നിന്ന് 904 റണ്‍സുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പട്ടികയില്‍ നാലാമതും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 897 റണ്‍സുള്ള ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷന്‍ പട്ടികയില്‍ അഞ്ചാമതുമാണ്.

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ കൂറ്റന്‍ ജയം നേടി. 56 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റണ്‍സ് നേടി. 20 റണ്‍സെടുത്ത ടിം പ്രിംഗിള്‍ ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ബൗളര്‍മാര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News