ISL; നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും

നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് സർവീസ് നീട്ടിയത്. നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും. ആലുവ ഭാ​ഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാ​ഗത്തേയ്ക്കും സർവീസുണ്ടാകും.

സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ ഇറങ്ങും. വൈകീട് 7.30 നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് സീസൺ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിരിച്ചടി നേരിട്ടു.

കൊച്ചിയിൽ എടികെ മോഹൻ ബഗാനെതിരെയും ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെയും ആദ്യ ഗോൾ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനെ കുരുക്കിലാക്കിയത്. മധ്യനിരയും ഫോർവേഡുകളും പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതും തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News