കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിലിറങ്ങും; പോരാട്ടം മുംബൈ സിറ്റിയ്ക്കെതിരെ

ഐഎസ്എൽ സീസണിലെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് സീസൺ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിരിച്ചടി നേരിട്ടു.

കൊച്ചിയിൽ എടികെ മോഹൻ ബഗാനെതിരെയും ഭുവനേശ്വറിൽ ഒഡീഷ എഫ്സിക്കെതിരെയും ആദ്യ ഗോൾ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനെ കുരുക്കിലാക്കിയത്. മധ്യനിരയും ഫോർവേഡുകളും പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതും തിരിച്ചടിയായി.

ഈ സീസണിൽ ഒരു തോൽവി പോലും നേരിടാത്ത മുംബൈ സിറ്റിയെ തോൽപ്പിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമാകില്ല. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ഹോർജെ പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരാണ് മുംബൈ നിരയിലുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് എട്ട് ഗോളുകൾ വഴങ്ങിയിട്ടുണ്ട്. ചോർച്ച അടയ്ക്കുക എന്നതായിരിക്കും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News