‘പ്രീതി എന്ന് പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ’?; പ്രതികരിച്ച് കാനം രാജേന്ദ്രൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ‘ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും’ എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷികാചരണ വേദിയിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

‘ധനമന്ത്രി കെഎന്‍ ബാലഗോപാലിന് എതിരെയുള്ള തന്റെ പ്രീതി പിന്‍വലിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രീതി എന്ന് പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ? അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഞങ്ങളുടെ പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു”- കാനം പറഞ്ഞു.

‘അദ്ദേഹമാണ് ഈ യൂണിവേഴ്‌സിറ്റികള്‍ എല്ലാം ഭരിക്കുന്നത് എന്നാണ് ധാരണ. ഗവര്‍ണര്‍ എന്ന പദവി ഭരണഘടനയില്‍ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങളില്‍ പറയുന്ന അധികാരങ്ങള്‍ മാത്രമുള്ള ഒരാളാണ്. അല്ലാതെ ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും?’-കാനം ചോദിച്ചു.

സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സഹായം വെട്ടിക്കുറച്ച് സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News