46-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം വിതരണം ചെയ്തു

46-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം വിതരണം ചെയ്തു. എസ് ഹരീഷിന്‍റെ മീശ എന്ന നോവലിനാണ് പുരസ്കാരം. വയലാർ രാമവർമ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ പുരസ്കാര സമർപ്പണം നടത്തി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടത്തിയത്. പുരസ്കാര ജേതാവായ എസ് ഹരീഷ് വയലാർ രാമവർമ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞി രാമൻ രൂപകല്‍പന ചെയ്ത ശിൽപവും ഉൾപ്പെടുന്ന പുരസ്കാരമാണ് കൈമാറിയത്. ഒക്ടോബർ എട്ടിന് സാറ ജോസഫ് , വി.ജെ.ജെയിംസ് , ഡോ.വി. രാമൻകുട്ടി എന്നിവർ ഉൾപ്പെടുന്ന നിർണയ സമിതി ഏകകണ്ഠമായാണ് മീശയെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. കുട്ടനാടൻ ഭൂമികയുടെ കഥ അസാധാരണ രചനാ ശൈലിയിലൂടെ അവതരിപ്പിക്കുന്നതാണ് കൃതിയെന്നാണ് സമിതി വിലയിരുത്തിയത്. പുരസ്കാരമായ ഒരു ലക്ഷം രൂപയെ കേന്ദ്ര നികുതിയില്‍ നിന്നും ഒ‍ഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News