
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ. അപകടത്തിൽ പെട്ട വയോധികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വെൺപാലവട്ടത്തിനു സമീപമാണ് അപകടമുണ്ടയത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മന്ത്രി പൈലറ്റ് വാഹനത്തിൽ കിംസ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ വയോധികൻ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here