
ഭീതിയുടെ 33 ദിവസങ്ങള്‍,നഷ്ടപ്പെട്ടത് 13 പശുക്കള്‍.ഒരുമാസക്കാലമായി തുടരുന്ന കാടും നാടുമടക്കിയുള്ള തിരച്ചില്‍.ഒടുവില്‍ കടുവ കൂട്ടില്‍ തന്നെ അകപ്പെട്ടു
തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് തൊട്ടടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചെ കടുവ കുടുങ്ങിയത്. ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലാണ് ഇപ്പോള്‍ കടുവയുള്ളത്.
പഴൂരില്‍ കൊല്ലപ്പെട്ട പശുവിന്റെ തൊഴുത്തിനുള്ളില്‍ തന്നെ സ്ഥാപിച്ച കൂട്ടിലാണ് ഇതുവരെ കൂട്ടില്‍ കയറാതിരുന്ന കടുവ കുടുങ്ങിയത്.
പുലര്‍ച്ചെ വനപാലകര്‍ നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.
മുപ്പത് നിരീക്ഷണ ക്യാമറകളും നൂറ് വനപാലക സംഘവും കുംകിയാനകളുടെ സഹായത്തോടെ ആര്‍ ആര്‍ ടി സംഘവുമുള്‍പ്പെടെ സര്‍വ്വ സന്നാഹത്തോടെയുള്ള തിരച്ചില്‍ ഫലം കാണാതെ തുടരുന്നതിനിടെയാണ് കടുവ കൂട്ടില്‍ പെട്ടത്. പത്ത് വയസ്സ് പ്രായമുള്ള കടുവയാണിത്.
പല്ലിന് പരിക്കുണ്ട്.തമിഴ്നാട് മുതുമല കടുവാ സങ്കേതത്തിന്റെ കണക്കിലും ഉള്‍പ്പെട്ട കടുവയാണിത്. മുതുമല വയനാട് വന്യജീവി സങ്കേത വനമേഖലകള്‍ക്ക് സമീപ പ്രദേശമാണ് ചീരാല്‍. ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ വെച്ച് കടുവക്ക് ചികിത്സ നല്‍കും.
ഉത്തരമേഖല സി സി എഫ് ദീപയുടെ നേതൃത്വത്തിലാണ് നടപടികള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here