വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ല്; ഒരാള്‍ കുത്തേറ്റ് മരിച്ചു

വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരില്‍ നിന്നാണ് ഈ വാര്‍ത്ത. വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ നടന്ന അടിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്.

രസഗുള തീര്‍ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേര്‍ ഇപ്പോള്‍ ചികില്‍സയില്‍ തുടരുകയാണ്. മൊഹല്ല ഷെയ്ഖാന്‍ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News