Kozhikode: പുഴയില്‍ കുളിക്കാനിറങ്ങി; വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു

മുക്കത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മുക്കം മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്.

ആര്‍ഇസി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിധിന്‍. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

സ്‌കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും കൂടി ഇവിടെ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News