PFI: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍. എന്‍ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്.

വീട് വളഞ്ഞാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ പോകുകയായിരുന്നു.കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തുകയുമുണ്ടായി. ചില ലഘുലേഖകള്‍ കണ്ടെത്തിയെന്നും എന്‍ഐഎ വ്യക്തമാക്കി.

ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാന്‍ എന്‍ഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News