Muhammad Riyaz: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. അപകടത്തില്‍ റോഡില്‍ വീണ മധ്യവയ്സ്‌കനെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം ആക്കുളം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്ന ആളെ കണ്ട് റോഡിലിറങ്ങിയ മന്ത്രി തന്റെ പൈലറ്റ് വാഹനത്തില്‍ കയറ്റി ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News