ISL: ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈക്കെതിരെ

ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയില്‍. ഐഎസ്എല്ലില്‍ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്സിയുമായിട്ടാണ് മത്സരം. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും.

പ്രതിരോധത്തിന്റെ പിഴവുകളാണ് അവസാന രണ്ടുകളിയിലും ബ്ലാസ്റ്റേഴ്സിന് വിനയായത്. കഴിഞ്ഞ കളിയില്‍ ഒഡിഷ എഫ്സിയോട് ലീഡ് നേടിയശേഷം തോറ്റു. രണ്ടാംമത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായുള്ള കളിയിലും ഇതായിരുന്നു സംഭവിച്ചത്. ആദ്യമത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയംകുറിച്ചെങ്കിലും ഗോള്‍ വഴങ്ങി.

മൂന്ന് കളിയില്‍ ആറ് ഗോളടിച്ചപ്പോള്‍ എട്ടെണ്ണം വഴങ്ങി. മൂന്ന് ഗോളടിച്ച ഇവാന്‍ കലിയുഷ്നിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍. ഡാനിയേല്‍ ചുക്വുവാണ് മുംബൈയുടെ പ്രധാന താരം. ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് പോയിന്റുള്ള മുംബൈ നാലാമതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News