
കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം വേണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേജ്രിവാള്‍ പരസ്യമായി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടാന്‍ പുതുതായി ഇറക്കുന്ന കറന്‍സികളില്‍ ലക്ഷ്മീ ദേവിയുടേയും ഗണപതിയുടെയും ചിത്രമുള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചത്.
ഇന്‍ഡൊനീഷ്യയിലെ കറന്‍സിയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം. ഇന്‍ഡൊനീഷ്യയ്ക്ക് ഗണപതിയുടെ ചിത്രം നോട്ടിലുള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് നമുക്കായിക്കൂടെന്നാണ് പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. ഇതുന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്കപ്പുറം സര്‍വ്വശക്തനായ ഈശ്വരന്റെ അനുഗ്രഹം നമുക്കാവശ്യമാണെന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here