Kairali:കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശനിയാഴ്ച ഒമാനില്‍ നടക്കും

കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ഒമാന്‍ ഹെല്‍ത്ത് പ്രൊഫഷണല്‍ അവാര്‍ഡ് ശനിയാഴ്ച ഒമാനില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് ഒമാന്‍ അല്‍ ഫലാജ് ഹോട്ടലില്‍ വെച്ചാണ് അവാര്‍ഡ് ചടങ്ങ്. ആതുര സേവന രംഗത്ത് നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് കൈരളി ടിവി ആദരിക്കുന്നത്.

പൊതു ജനങ്ങളാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. അഞ്ചു ഡോക്ടര്‍മാരെയും അഞ്ചു നഴ്സുമാരെയുമാണ് ശനിയാഴ്ച നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ്,ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകനും എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ പി മുഹമ്മദ് അലി, അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോക്ടര്‍ ആരിഫ് അലി ,മലയാളം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി കെ അഷറഫ്, പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാംഗവുമായ പി എം ജാബിര്‍, ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here