Pathanamthitta:എല്‍ഡിഎഫിനെ തോല്‍പ്പിക്കാനായി പത്തനംതിട്ടയില്‍ ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ട്

എല്‍ഡിഎഫിനെ തോല്‍പ്പിക്കാനായി പത്തനംതിട്ടയില്‍(Pathanamthitta) ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ട്. ബിജെപി കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിനിധിയായി സ്വതന്ത്ര അംഗം പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്റായി.

ആകെ 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അഞ്ചും, കോണ്‍ഗ്രസിന് നാലും ബിജെപിക്ക് രണ്ടും, ആരുടെയും പിന്തുണയില്ലാതെ വിജയിച്ച രണ്ട് സ്വതന്ത്ര അംഗങ്ങളും ആണുള്ളത് അംഗങ്ങളുമാണുള്ളത്. സ്വതന്ത്രാംഗമായ സച്ചിന്‍ വയല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ LDFന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്വതന്ത്രനായ കെ ആര്‍ പ്രകാശിനെ മുന്‍ നിര്‍ത്തിയുള്ള കോണ്‍ഗസ്- ബിജെപി നീക്കം നടന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.ആര്‍ പ്രകാശിന് വിജയിക്കാനായി.

സംസ്ഥാന സര്‍ക്കാരിന് എതിരായുള്ള ഗവര്‍ണറുടെ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമ്പോഴാണ് റാന്നിയിലെ കോണ്‍ഗ്രസ് ബിജെപി സഖ്യം എന്നതും ശ്രദ്ധേയമാണ്.അതേ സമയം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട അംഗങ്ങളെ ബിജെപി പുറത്താക്കിയതായി ബെ.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News