
തിരുവനന്തപുരം മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4. 40 ഓടെയാണ് സംഭവം.കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്.ആക്രമിച്ച ആളുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി പറഞ്ഞു. പതിവുപോലെ നടക്കാന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു.
‘പിന്നാലെ ഓടിയെങ്കിലും പ്രതി 10 മീറ്ററോളം ഓടി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. അദ്ദേഹം മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു’.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here