ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് താൻ വളർന്നത് : ദുൽഖർ | Dulquer Salmaan

മലയാളികൾക്ക് പ്രീയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ.ദുൽഖറിന്റെ സിനിമാ വളർച്ച വളരെ വേ​ഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്.

മലയാളത്തിലൂടെയാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും ടോളിവുഡിലും ബോളിവുഡിലും താരം തിളങ്ങി. ഇപ്പോഴിതാ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ചും വീട്ടുകാരെ പറ്റിയും ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് തന്നെ ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് താൻ വളർന്നതെന്ന് ദുൽഖർ പറയുന്നു. തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതിൽ അഭിമാനിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. അഭിമുഖത്തിന്റെ പൂർണ്ണരൂപം നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

“ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് ഞാൻ വളർന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളർന്നത്. എന്റെ ഭാര്യ വന്നപ്പോൾ കുടുംബം കൂടുതൽ വളർന്നു. എനിക്കിപ്പോൾ എന്റെ മകളുണ്ട്. ലോക്ക്ഡൗൺ സമയത്ത്, എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാർത്ഥത്തിൽ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്”, എന്ന് ദുൽഖർ പറയുന്നു. ഞാൻ എന്റെ വാപ്പച്ചിയുടെ മകനായതിൽ അഭിമാനിക്കുകയാണ്. “അവന്റെ അച്ഛൻ ശരിക്കും അഭിമാനിക്കും” എന്നൊക്കെ ആരെങ്കിലും പറയുന്നത് കേട്ടാൽ അത് തന്നെ വളരെയധികം സന്തോഷിപ്പിക്കുമെന്നും ദുൽഖർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News