ADVERTISEMENT
ഒരു രാജ്യം ഒരു പോലീസെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു യൂണിഫോം അക്കണമെന്നും നിര്‍ദേശം.. ഹരിയാന, സൂരജ് കുണ്ടില്‍ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്താണ് നിര്‍ദേശം മുന്നോട്ട് വെച്ചത്..വ്യാജ വാര്‍ത്തകള്‍ക്കെതിരെ യുദ്ധം തുടങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലെ ഇന്ത്യയില്‍ ഒരു രാജ്യം ഒരു പോലീസെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചത്. പോലീസിന് രാജ്യവ്യാപകമായി ഒരു യൂണിഫോം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ട് വച്ചു..
നക്‌സലിസം ഉയര്‍ത്തുന്ന ഭീഷണിയെ ഇല്ലതാക്കണം. അവര്‍ തോക്ക് എടുക്കുക മാത്രമല്ല, പേനയിലൂടെ അസ്വസ്ഥത സൃഷ്ടിക്കുന്നു. വ്യാജ വാര്‍ത്തകള്‍ക്കെതിരായ യുദ്ധം തുടങ്ങണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിര്‍ സഹകരണ ഫെഡറലിസത്തിന് മികച്ച ഉദാഹരണമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ , ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ വിട്ടുനിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.