ഉത്തരമലബാറിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിന്റെ കേന്ദ്രമായി കണ്ണൂര്‍ സര്‍വ്വകലാശാല| Kannur University

ഉത്തരമലബാറിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിന്റെ കേന്ദ്രമാണ് 25 വര്‍ഷം മുന്‍പ് സ്ഥാപിച്ച കണ്ണൂര്‍ സര്‍വ്വകലാശാല(Kannur University).പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നാക്ക് ബി പ്ലസ് പ്ലസ് ഗ്രേഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാല കരസ്ഥമാക്കി.അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും അക്കാദമിക്ക് മികവിലും ഭരണ നിര്‍വ്വഹണത്തിലും ഏറെ മുന്നിലാണ് കണ്ണൂര്‍ സര്‍വ്വകലാശാല.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നിന്നിരുന്ന ജില്ലകളായിരുന്നു കണ്ണൂരും കാസര്‍കോഡും വയനാടും.1996 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല രൂപീകൃതമായതോടെയാണ് ഇതിന് മാറ്റം വന്നത്.അതിവേഗമായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വളര്‍ച്ച.നാക് ബി പ്ലസ് പ്ലസ് ഗ്രേഡ്,NIRF റാങ്കിങ്,അഡല്‍ റാങ്കിങ്ങ്,MiC സ്റ്റാര്‍ റേറ്റിങ്ങ് തുടങ്ങി നിരവധി നേട്ടങ്ങള്‍ കണ്ണൂര്‍ സര്‍വ്വകലാശാല കരസ്ഥമാക്കി

പരീക്ഷാ നടത്തിപ്പിലും ഫപ്രഖ്യാപനത്തിലും മാതൃകയായി മാറാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞു.സ്റ്റുഡന്റ് അമിനിറ്റി സെന്റര്‍ ഉള്‍പ്പെടെ മറ്റ് പല പ്രമുഖ സര്‍വ്വകലാശാലകളിലും ഇല്ലാത്ത സൗകര്യങ്ങളാണ് കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

വിദേശ സര്‍വ്വകലാശാലകളുമായുള്ള ധാരണാപത്രത്തിലൂടെ സംയുക്ത ഗവേഷണ സംരഭങ്ങള്‍ തുടങ്ങാനും അക്കാദമിക്ക് മികവ് ഉയര്‍ത്താനും കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സര്‍വ്വകലാശാലയ്ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യാജ പ്രചാരണങ്ങളെ അതിജീവിച്ചാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കുതിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News