Kannur University:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്;67 ല്‍ 53 SFI

(Kannur University)കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 69 കോളേജുകളില്‍ 55 ഇടത്തും എസ് എഫ് ഐ വിജയിച്ചു.കണ്ണൂര്‍ ജില്ലയില്‍ 44 ല്‍ 35 ഉം, കാസര്‍ഗോഡ് 18 ല്‍ 14 ഉം, വയനാട് 5 ല്‍ 4ഉം കോളേജുകളില്‍ എസ് എഫ് ഐ യൂണിയന്‍ നയിക്കും.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കോളേജ്, ബ്രണ്ണന്‍ കോളേജ്, പെരിങ്ങോ ഗവ കോളേജ്, ചെണ്ടയാട് എം ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, SNG എടക്കാട്, മട്ടന്നൂര്‍ കോളേജ്, SNG തോട്ടട, വീര്‍പാട് SNG, പെരിങ്ങോം ഗുരുദേവ കോളേജ്, പയ്യന്നൂര്‍ നെസ്റ്റ് കോളേജ്, മൊറാഴ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, IHRD പട്ടുവം, കാഞ്ഞിരങ്ങാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, AMSTEK ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ശ്രീകണ്ഠാപുരം SES കോളേജ്, ഇരിട്ടി IHRD, കൂത്തുപറമ്പ് MES കോളേജ്, ചൊക്ലി ഗവണ്‍മെന്റ് കോളേജ്, പിണറായി IHRD, പുറക്കണം ഇഹൃദ, പാലയാട് ക്യാമ്പസ്, തോട്ടട IHRD, മയ്യില്‍ ITM, ആദിത്യ കിരണ്‍ പെരിങ്ങോം, സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ് , B. ED കോളേജ് പെരിങ്ങോം, AWH പയ്യന്നൂര്‍, ശ്രീകണ്ടാപുരം B. ED കോളേജ്, ക്രസന്റ് B.ED കോളേജ്, ബ്രണ്ണന്‍ B. ED കോളേജ് തലശ്ശേരി, IHRD നെരുവമ്പ്രം കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ ഇ. കെ നായനാര്‍ ഗവ കോളേജ് എളേരിതട്ട്,കരിന്തളം ആര്‍ട്‌സ്&സയന്‍സ് കോളേജ്,നെഹ്റു കോളേജ് പടന്നക്കാട്,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ്,മുന്നാട് പീപ്പിള്‍സ് കോളേജ്,സെന്റ് പയസ് കോളേജ് രാജപുരം,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി,SNDP കോളേജ് കാലിച്ചാനടുക്കം,ബജ മോഡല്‍ കോളേജ്,ഉദുമ ഗവ കോളേജ്, SN കോളേജ് പെരിയ,IHRD മടിക്കൈ,IHRD ചീമേനി കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ചെയര്‍മാന്‍ സീറ്റ് ABVP യില്‍ നിന്നും, വെള്ളരിക്കുണ്ട് st. ജൂഡ് കോളേജ് ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ KSU വില്‍ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു.വയനാട് ജില്ലയില്‍ ഗവണ്‍മെന്റ് കോളേജ് മാനന്തവാടി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ മാനന്തവാടി, പി കെ കാളന്‍ കോളേജ് മാനന്തവാടി, മേരിമാതാ കോളേജ് മാനന്തവാടി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.കെ എസ് യു, എം എസ് എഫ്, എ ബി വി പി, ഫ്രട്ടേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സഖ്യം ചേര്‍ന്ന് പരിശ്രമിച്ചിട്ടും പലയിടങ്ങളിലും സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പോലും ആളുകളെ ലഭിക്കാത്ത സാഹചര്യമായിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ തിരക്കഥയ്ക്കനുസരിച്ച് ചാന്‍സലര്‍ നടത്തുന്ന കെട്ടിയാട്ടങ്ങള്‍ക്കെതിരായ എസ് എഫ് ഐ യുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഐക്യപ്പെടലായി തെരഞ്ഞെടുപ്പ് വിധി മാറി. സമഭാവനയുള്ള വിദ്യാര്‍ത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News