ഉച്ചയൂണിനൊപ്പം ക്രഞ്ചി കോക്കനട്ട് ബോൺലെസ് ചിക്കൻ | Chicken Recipe

തേങ്ങ വറുത്തതു ചേർത്തൊരു കിടിലൻ ചിക്കൻ റെസിപ്പി, തയാറാക്കാൻ മറക്കല്ലേ!

ക്രഞ്ചി കോക്കനട്ട് ബോൺലെസ് ചിക്കൻ

1.വറ്റൽമുളക് – 20 എണ്ണം, ചൂടുവെള്ളത്തിൽ 10 മിനിറ്റ് തിളപ്പിച്ചത്

വെളുത്തുള്ളി – ഏഴ് അല്ലി

ചുവന്നുള്ളി – 10‌

ഉപ്പ് – പാകത്തിന്

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

2.ചിക്കൻ എല്ലില്ലാതെ – അരക്കിലോ

3.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

4.വെളിച്ചെണ്ണ – പാകത്തിന്

5.കറിവേപ്പില – അഞ്ചു തണ്ട്

6.കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

‌ ചുവന്നുള്ളി – 10, വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7.വെള്ളം – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙മിക്സിയിൽ വറ്റൽമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഉപ്പ്, വിനാഗിരി എന്നിവ നന്നായി അരച്ചെടുക്കുക.

∙ഈ അരപ്പ് മൂന്നായി ഭാഗിക്കുക.

∙ഒരു ഭാഗം ചിക്കനിൽ തേച്ച് പിടിപ്പിക്കുക. ഒരു ഭാഗം തേങ്ങ ചുരണ്ടിയതിൽ ചേർത്ത് കുഴയ്ക്കുക.

∙പാനിൽ എണ്ണ ഒഴിച്ചു മസാല പുരട്ടിയ തേങ്ങയും കറിവേപ്പിലയും ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙അതേ എണ്ണയിൽ ആറാമത്തെ ചേരുവ ചേർത്തു വഴറ്റി നേരത്തെ മാറ്റി വച്ച അരപ്പു ചേർത്തിളക്കുക. ഇതിൽ വെള്ളം ചേർത്തു തിളപ്പിക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ വറുക്കുക. വറുത്ത ചിക്കൻ മസാലക്കൂട്ടിൽ ചേർത്ത് അഞ്ചു മിനിറ്റ് തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. മസാല ചിക്കനിൽ നന്നായി പിടിക്കണം.

∙ഇതിൽ വറുത്തു വച്ച തേങ്ങാമിശ്രിതം ചേർത്തിളക്കി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News