ADVERTISEMENT
ഇന്ത്യന്‍ വംശജനായ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ഫിയാനഫോള്‍ നേതാവായ മൈക്കല്‍ മാര്‍ട്ടിന്റെ കാലാവധി കഴിയുന്നതോടെയാണ് ഫിനഗെയ്ല്‍ നേതാവായ ലിയോയ്ക്ക് വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത് .
നിലവില്‍ അയര്‍ലാന്‍ഡ് ഉപപ്രധാനമന്ത്രിയായ ലിയോ ഡിസംബറോടെയാണ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുക, കൂട്ടുകക്ഷി സര്‍ക്കാരിലെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രിയും ഫിയാനഫോള്‍ നേതാവുമായ മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷം ഭരണം പൂര്‍ത്തിയാക്കി ഡിസംബറില്‍ സ്ഥാനം ഒഴിയും. ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ 3 കക്ഷികള്‍ ചേര്‍ന്നതാണു ഭരണമുന്നണി. ഫിനഗെയ്ല്‍ നേതാവായ ലിയോ വരാഡ്കര്‍ ഇതു രണ്ടാം വട്ടമാണു പ്രധാനമന്ത്രിയാകുന്നത്.
ഡോക്ടര്‍ കൂടിയായ വരാഡ്കര്‍ 2007 ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫൈന്‍ഗെയില്‍ .മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലാണു ലിയോ ജനിച്ചത്. 2017 ല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ലിയോ അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.