ചർമം കൂൾ ആക്കും ഈ ഫെയ്സ്പാക് | Face Pack

മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ കണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും. മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ.

മുഖകാന്തിയും മുടിയുടെ ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പൊടിക്കൈകൾ പരിചയപ്പെടാം. ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നു മറക്കേണ്ട.

പുതിനയില

∙ ചർമം കൂൾ ആക്കും ഈ ഫെയ്സ് പാക്. ഒരു പിടി പുതിനയിലയും രണ്ടു കഷണം കുക്കുമ്പറും കാൽ ചെറിയ സ്പൂൺ തേനും ചേർത്ത് അരച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ പുതിനയില പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ ഒരു വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്ത് അണിയാം. മുഖത്തിന് തുടിപ്പു കിട്ടാൻ ഈ നുറുങ്ങുവിദ്യ സഹായിക്കും.

∙ 10–12 പുതിനയില അരച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്തു യോജിപ്പിച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മായും.

കറിവേപ്പില

∙ കറിവേപ്പില തണലത്തിട്ട് ഉണക്കിപ്പൊടിച്ചത് രണ്ടു ചെറിയ സ്പൂൺ, ഒരു ചെറിയ സ്പൂൺ മുൾട്ടാനി മിട്ടിയും മൂന്നു തുള്ളി റോസ് വാട്ടറും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ഈ പാക്ക്.

∙ ചർമം സുന്ദരമാക്കുന്ന ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയ ഒരു പാക്ക് തയാറാക്കിയാലോ? രണ്ടു വലിയ സ്പൂൺ കറിവേപ്പില അരച്ചതിൽ ഒരു വലിയ സ്പൂൺ അവക്കാഡോ ഉടച്ചതു ചേർത്തി മുഖത്ത് അണിയാം.

മുടിയഴകിന്

∙ മുടിയുടെ വളർച്ചയ്ക്കാവശ്യമായ ബീറ്റാ കരോട്ടിൻ സമ്പുഷ്ടമാണ് കറിവേപ്പില. ഒരു പിടി കറിവേപ്പിലയും ചെമ്പരത്തി ഇതളുകളും അരച്ചു കുഴമ്പു രൂപത്തിലാക്കി തലയിൽ പുരട്ടാം. ഇതിനൊപ്പം വെളിച്ചെണ്ണ കൂടി ചേർക്കുന്നതും നല്ലതാണ്. ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയണം.

∙ രണ്ടു പിടി കറിവേപ്പില തേങ്ങാപ്പാൽ ചേർത്ത് അരച്ച് ആഴ്ചയിൽ ഒരു ദിവസം തലയിൽ പുരട്ടാം. മുടിക്ക് കരുത്തും തിളക്കവും പകരും ഈ ഹെയർ പാക്ക്.

∙ അരക്കപ്പ് കറിവേപ്പിലയും കാൽ കപ്പ് ഉലുവ പൊടിച്ചതും ഒരു നെല്ലിക്കയും ചേർത്ത് അരയ്ക്കുക. ഇതു ശിരോചർമത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News