സന്തോഷവാർത്തയുമായി ഗൂഗിൾ ; മിനിമം സ്റ്റോറേജ് 1000 ജി.ബി.യായി വർധിപ്പിക്കും | Google

ഗൂഗിളിന്റെ വ്യക്തിഗത വർക്ക്‌സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയർത്തുമെന്ന് കമ്പനി ബ്ളോഗിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.

ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലാത്ത പ്രശ്നം ഇനിയുണ്ടാകില്ല. മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ, പലവ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനം എന്നിവ പുതുതായി ഉൾപ്പെടുത്തും.

ഗൂഗിൾ വർക്ക്‌ സ്‌പേസ്

ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്‌സ്പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വർക്ക്‌സ്പേസ് (വർക്ക്‌സ്പേസ് ഇൻ ഡിവിജ്വൽ) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here