ADVERTISEMENT
കേരളത്തിലെ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ വാൻ മോട്ടോ വർളിയിലെ ആട്രിയ മാളിൽ ഇലക്ട്രിക് സൈക്കിൾ ഷോറൂം തുറന്നു.അർബൻസ്‌പോർട്ട്, അർബൻസ്‌പോർട്ട് പ്രോ എന്നീ മോഡലുകളാണ് മുംബൈയിൽ വിപണിയിലിറക്കിയത്.
കൊച്ചിയിൽ തുടക്കമിട്ട കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത് ഷോറൂമാണിത്.ഇറ്റാലിയൻ കമ്പനിയായ ബനലിയുമായി ചേർന്നാണ് കമ്പനി ഇവിടെ ഇ-സൈക്കിളുകൾ നിർമിക്കുന്നതെന്ന് വാൻ മോട്ടോ സ്ഥാപകനും സി.ഇ.ഒ.യുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു.
അടുത്ത മൂന്നുമാസത്തിനുള്ളിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലും വാൻ മോട്ടോ ഇ-സൈക്കിളുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു.വാൻ മോട്ടോയിൽ ആദ്യ നിക്ഷേപമിറക്കിയത് ഓയിൽമാക്‌സ് എനർജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡ് ആണ്.
48 വോൾട്ട് 7.5 എഎച്ച് ലിഥിയം അയൺ ബാറ്ററിയാണ് സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി അഴിച്ചെടുത്ത് വീട്ടിൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒറ്റചാർജിൽ പരമാവധി 60 കിലോമീറ്റർ വരെ ലഭിക്കും. മണിക്കൂറിൽ 25 കി.മീ ആണ് വേഗത.അലോയ് ഫ്രെയിം, 20 ഇഞ്ച് വീലുകൾ, ബെനലിയുടെ ലൈറ്റ് വെയ്റ്റ് അലോയ് റിം, എൽ.ഇ.ഡി. ലൈറ്റുകൾ, ഡിസ്‌ക് ബ്രേക്ക് തുടങ്ങി ഒട്ടേറെ സംവിധാനങ്ങളും ഇതിലുണ്ട്.
കൊച്ചി വരാപ്പുഴയിലാണ് പ്രതിമാസം 2000 യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുള്ള വാൻ മോട്ടോയുടെ പ്ലാന്റ്. ഓസ്ട്രിയൻ കമ്പനി കെ.ടി.എമ്മിനു കീഴിലുള്ള കിസ്‌കയാണ് വാൻ മോട്ടോയുടെ ഇ-സൈക്കിളുകളുടെ രൂപകല്പന നിർവഹിച്ചിരിക്കുസന്നത്. 62,999, 72,999 രൂപ എന്നിങ്ങനെയാണ് രണ്ട് ഇ-സൈക്കിളുകളുടേയും വില.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.