പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ; ഫോട്ടോ പങ്കുവച്ച് പാര്‍വതിയും നിത്യ മേനനും | Parvathy Thiruvothu

പാർവതി തിരുവോത്ത്, നിത്യ മേനൻ തുടങ്ങിയ നടിമാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രെ​ഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മിക്ക നടിമാരും പങ്കുവച്ചിരിക്കുന്നത്.

പലരും താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകൾ. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവർ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്.

അതേസമയം, ചിത്രത്തെ സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് വിവരം. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും താരങ്ങളുടെ പോസ്റ്റുകൾക്ക് താഴെ കമൻറുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here