ആദിവാസി യുവാവിന് മര്‍ദ്ദനം;ആരോപണ വിധേയനായ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലംമാറ്റി

(Idukki)ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചു തുടങ്ങിയ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ.രാഹുല്‍ ബി-യെ സ്ഥലംമാറ്റാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്.

ഈ വിഷയത്തില്‍ ആരോപണ വിധേയനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News