ദില്ലിയിൽ അതിരൂക്ഷമായി വായു മലിനീകരണം

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷം.നേരത്തെ 271 ആയിരുന്നു വായു ഗുണ നിലവാര സൂചിക. ഇപ്പോൾ 354 ലേക്ക് ഉയർന്നു.ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടിയതും വായ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചത്.

കുട്ടികളുടെ തീവ്രപരിചരണ വിഭാ​ഗത്തിലെ റേഡിയന്റ് വാമർ അമിതമായി ചൂടായതിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. രാജസ്ഥാനിലെ ഭിൽവാരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെൺകുട്ടിയും 10 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണ് മരിച്ചത്.

ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ദില്ലിയിലെ പ്രശാന്ത് വിഹാര്‍ മേഖലയിലാണ് സംഭവമുണ്ടായത്. ഇ -റിക്ഷയില്‍ പോവുകയായിരുന്ന 56കാരിയായ സുമിത്ര മിത്തലാണ് കൊല്ലപ്പെട്ടത്.

രാജ്യത്ത് കോവിഡ് കേസുകൾ നേരിയ വർദ്ധനവ് .കഴിഞ്ഞ 24 മണിക്കൂറിൽ 2208 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.55% ആയി ഉയർന്നു. മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു. മുകേഷ് സഞ്ജാരെ ആണ് കൊല്ലപ്പെട്ടത്. തൻ്റെ മുടന്തിനെ കളിയാക്കിയെന്നും പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News