
അയർലൻഡ് – അഫ്ഗാനിസ്താൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു.രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം ഉൾപ്പെടെ മൂന്ന് പോയിന്റുള്ള അയർലൻഡ് ഗ്രൂപ്പിൽ ന്യൂസിലൻഡിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.
മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടപ്പോൾ ലഭിച്ച രണ്ട് പോയിന്റാണ് അഫ്ഗാനിസ്താന്റെ സമ്പാദ്യം.ഇന്നത്തെ മത്സരം നടക്കാതെ പോയത് തങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് ഐറിഷ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബർണി പ്രതികരിച്ചു.
കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അയർലൻഡ്. തങ്ങൾക്ക് വളരെ നന്നായി അറിയുന്ന ടീമാണ് അഫ്ഗാനിസ്താൻ അവരോടുള്ള കളി ഉപേക്ഷിക്കപ്പെട്ടത് നിസഹായമാണെന്നും ഐറിഷ് നായകൻ കൂട്ടിച്ചേർത്തു.
മത്സരം ഉപേക്ഷിക്കപ്പെട്ടതിലെ നിരാശ അഫ്ഗാൻ നായകൻ മുഹമ്മദ് നബിയും മറച്ചുവെച്ചില്ല.മഴ കാരണം ഉപേക്ഷിക്കുന്ന സൂപ്പർ 12 റൗണ്ടിലെ മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. നേരത്തെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്- അഫ്ഗാനിസ്താൻ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
മെൽബണിലേ ഇതേ വേദിയിലാണ് ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടേണ്ടത്. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വരും. മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് കാരണം ടീമുകളുടെ സെമി സാധ്യതയേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here