ദോശമാവ് ഇരിപ്പുണ്ടോ? അടിപൊളി ബോണ്ട ഉണ്ടാക്കാം | Snack

നമ്മുടെ വീടുകളിൽ മിക്കപ്പോഴും ദോശമാവ് ബാക്കി വരാറുണ്ടല്ലേ? എങ്കിൽ ദോശമാവ് ഉപയോഗിച്ച് രുചികരമായ ഉള്ളി ബോണ്ട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?

ഉള്ളി ബോണ്ട തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

1.വെളിച്ചെണ്ണ – രണ്ടു ടീസ്പൂൺ
2.കടുക് – അര ടീസ്പൂൺ
3.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
4.വെളുത്തുള്ളി – മൂന്ന് അല്ലി,
5. വറ്റൽമുളക്- ആറ്
6. കറിവേപ്പില- ഒരു തണ്ട്
7.ദോശമാവ് – രണ്ടു കപ്പ്
8.ഉപ്പ് – പാകത്തിന്
9.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ചുവന്നുള്ളി ചേർത്തു വഴറ്റുക. വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്ത് വഴറ്റണം.

ഇതു തണുത്തു കഴിയുമ്പോൾ ദോശമാവിൽ ചേർത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാക്കി തയാറാക്കിവച്ചിരിക്കുന്ന മിശ്രിതം ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്ത് കോരുക. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here